News

6/recent/ticker-posts

Header Ads Widget


കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈല്‍സിന്‍റെ കെട്ടിടത്തില്‍ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം


കോഴിക്കോട്: കോഴിക്കോട് പാളയത്ത് വൻ തീപിടിത്തം. കോഴിക്കോട് പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈല്‍സിലാണ് തീപിടിത്തമുണ്ടായത്.അല്‍പ്പസമയം മുമ്പാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ടെകസ്റ്റൈല്‍സിന്‍റെ രണ്ടും മൂന്നു നിലകളില്‍ തീ ആളിപ്പടരുകയാണ്. മീഞ്ചന്ത, ബീച്ച്‌ ഫെയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്സാണ് സ്ഥലത്തെത്തിയിട്ടുള്ളത്. തീപടര്‍ന്ന ഉടനെ ജീവനക്കാരെ പുറത്തിറക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു.

Post a Comment

0 Comments