തൃശ്ശൂര്‍: തൃശൂരില്‍ കുരങ്ങ് വസൂരി ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്ബര്‍ക്ക പട്ടികയിലെ എല്ലാവരെയും നിരീക്ഷണത്തിലാക്കി.യുവാവുമായി അടുത്ത് ഇടപഴകിയവും ഒപ്പം ഫുട്‌ബോള്‍ കളിച്ചവരും നീരീക്ഷണത്തിലാണ്.
യുവാവിനെ 21ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടു വന്നത് നാ ല് യുവാക്കളാണ്. ഇവരെയും നിരീക്ഷണത്തിലാക്കി. യുവാവിന്റെ റൂട്ട് മാപ്പില്‍ ചാവക്കാട്, തൃശൂര്‍ സ്വകാര്യ ആശുപത്രികളുമുണ്ട്. ഫുട്‌ബോള്‍ കളിച്ച ശേഷം വീട്ടിലെത്തിയ യുവാവ് തളര്‍ന്ന് വീഴുകയായിരുന്നു. ആദ്യം പ്രാദേശിക ഹെല്‍ത്ത് സെന്ററിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ യുവാവിനെ പരിചരിച്ച ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്.
യുവാവിന്റെ സ്രവ പരിശോധനാ ഫലം ഇന്ന് വരും. വിദേശത്ത് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ പ്രതിരോധ നടപടികള്‍ക്കായി ഇന്ന് പുന്നയൂരില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടുണ്ട്. യുവാവിന്‍റെ വീടുമായി ബന്ധപ്പെട്ട സ്ഥലത്ത് ശക്തമായ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും ബോധവത്കരണങ്ങളും നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.



0 Comments