News

6/recent/ticker-posts

Header Ads Widget


പച്ചക്കറി ചന്ത ഒരുക്കി വെജിറ്റബിൾ ദിനാഘോഷം


കൈതപ്പൊയിൽ:
കൈതപ്പൊയിൽ എം ഇ എസ് ഫാത്തിമാ റഹീം സെൻട്രൽ സ്കൂൾ മോണ്ടിസ്സോറി വിദ്യാർത്ഥികളുടെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ സ്കൂളിലെ പച്ചക്കറി ചന്ത വിദ്യാർത്ഥികളിൽ പുതുമ നിറഞ്ഞ അനുഭവമായി. രക്ഷിതാക്കളുടെ സഹായത്തോടെ, വിദ്യാർത്ഥികൾ കൊണ്ടുവന്ന വിവിധ ഇനം പച്ചക്കറികൾ പ്രത്യേകം തയ്യാറാക്കിയ തട്ടുകളിൽ നിരത്തി വെച്ച് ഒരു വെജിറ്റബിൾ മാർക്കറ്റ് ഒരുക്കി.

കടയിൽ നിന്നും പച്ചക്കറി വാങ്ങുന്ന മാതൃകയിൽ പച്ചക്കറി വിൽപന നടത്തിയതും, അത് വാങ്ങിയതും വിദ്യാർത്ഥികളായിരുന്നു.
പച്ചക്കറികളുടെ പ്രാധാന്യത്തെക്കുറിച്ചും അവ നട്ടു പരിപാലിക്കേണ്ട ആവശ്യകതയെക്കുറിച്ചും കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിന് ഈ പ്രദർശനം കൊണ്ട് സാധിച്ചു.

ചടങ്ങിന് സ്കൂൾ പ്രിൻസിപ്പൽ സുനിൽ എം ഐ , ഫൈഹ, ഐന അസിൻ, റാസിൻ, അഫ ഐൻ, ബിലാൽ, ഹാമിസ്, ആയിഷ ജസ, ഇഷ്ഫാക്, റസിയ, ഹാഷിഫ,നാജിയ,ജിസ്‌ന , ലിസ ,മിനി ജോഷി
എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments