ഓമശേരി: സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം: ഇന്ത്യയെ വീണ്ടെടുക്കാം എന്ന പ്രമേയത്തിൽ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൻ്റെ 75-ആമത് ആഘോഷത്തിൻ്റെ ഭാഗമായി എസ് കെ എസ് എസ് എസ് എഫ് ഓമശേരി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഫ്രീഡം സ്ക്വയർ ആഗസ്ത് 15 വൈകുന്നേരം 4:30 മണിക്ക് തിരുവമ്പാടിയിൽ നടന്നു. പരിപാടിക്ക് മുന്നോടിയായി നടന്ന റാലി പെട്രോൾ പമ്പ് പരിസരത്ത് നിന്നും ആരംഭിച്ച് ഫ്രീഡം സ്ക്വയർ നടക്കുന്ന ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഫ്രീഡം സ്ക്വയർ ഉദ്ഘാടനം നിർവ്വഹിച്ചു ശുഹൈബുൽ ഹൈത്തമി വാരാമ്പറ്റ പ്രമേയ പ്രഭാഷണം നിർവ്വഹിച്ചു തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എ അബ്ദുറഹിമാൻ, ഗണേഷ് ബാബു, സാഫിർ ദാരിമി സംസാരിച്ചു.
എസ് ഐ സി സൗദി നാഷണൽ കമ്മറ്റി ട്രഷറർ യു കെ ഇബ്രാഹിം സാഹിബ്,
പി പി കുഞ്ഞാലൻകുട്ടി ഫൈസി, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ നൂറുദ്ദീൻ ഫൈമുണ്ടുപാറ, വിഖായ സംസ്ഥാന ചെയർമാൻ നിസാം ഓമശേരി,ജില്ലാ ഓർഗാനെറ്റ് കൺവീനർ സിദ്ദീഖ് നടമ്മൽ പൊയിൽ, ജില്ലാ ഇബാദ് വൈസ് ചെയർമാൻ ഹാരിസ് ഹൈത്തമി തെച്ച്യാട് സംബന്ധിച്ചു.



0 Comments