News

6/recent/ticker-posts

Header Ads Widget


മുകേഷ് അംബാനിക്കും കുടുംബത്തിന് വധഭീഷണി. ഒരാൾ കസ്റ്റഡിയിൽ


വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിന് നേരെ സ്വാതന്ത്ര്യദിനമായ ഇന്ന് 10.30 ന് വധഭീഷണി. രാവിലെ 10.30 ഓടെ റിലയൻസ് ഫൗണ്ടേഷന്റെ ഹര്‍കിസന്ദാസ് ആശുപത്രി നമ്പറിലേക്കാണ് മൂന്ന് ഭീഷണി സന്ദേശം ലഭിച്ചത്.കുടുതൽ വിവരങ്ങൾ ലഭിക്കാനായി ഡിബി മാര്‍ഗ് പൊസീസ് അന്വേഷണം നടത്തി വരികയാണ്. റിലയൻസ് ഫൗണ്ടേഷനാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മുംബൈയിലെ ദഹിസാര്‍ മേഖലയിലെ ഒരാളെ പൊലീസ് പിടികൂടി.

ഇയാൾക്ക് വധഭീഷണി സന്ദേശവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ സംശയം. റിലയൻസ് ഇന്റസ്ട്രീ അധികൃതരും ആശുപത്രിയിലെ സീനിയര്‍ ഡോക്ടറും സ്റ്റേഷനിലെത്തി മൊഴി നൽകി

Post a Comment

0 Comments