മുക്കം :തിരുവമ്പാടി മണ്ഡലം പ്രവാസി ലീഗ് പ്രവർത്തക സമിതി യോഗം ജില്ലാ പ്രവാസി ലീഗ് ജനറൽ സെക്രട്ടറി യു കെ ഹുസൈൻ ഉദ്ഘാടനം ചെയ്‌തു .ചടങ്ങിൽ മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റെ എ എം അബുബക്കർ അധ്യക്ഷത വഹിച്ചു
29/9/2022 ന് വ്യാഴായ്ച കോഴിക്കോട് കെ പി കേശവമോനോൻ മെമ്മോറിയൽ ഹാളിൽ വെച്ച് നടക്കുന്ന ജില്ലാ പ്രവാസി ലീഗ്ഗിന്റെ നേത്തൃത്വത്തിൽ സംഘടിപ്പിക്കുന്ന *സൈതകം 2022* പ്രവർത്തക ക്യാമ്പ് വിജയിപ്പിക്കാൻ തീരുമാനിച്ചു . ചടങ്ങിൽ ജില്ലാ പ്രവാസി ലീഗ് പ്രവർത്തക സമിതി അംഗം
മഠത്തിൽ റഷീദ് മുഖ്യപ്രഭാക്ഷണം നടത്തി .പി കെ മജീദ്,എ പി അഹമ്മദ് കുട്ടി ,നജീബുദ്ധിൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി സി പി അസീസ് സ്വഗതവും സെക്രട്ടറി എൻ ജമാൽ ചെറുവാടി നന്ദിയും പറഞ്ഞു



0 Comments