പരപ്പൻപൊയിൽ :പരപ്പൻപൊയിൽ ട്രയംഫ് ട്യൂഷൻ സെന്റെറിൽ അവാർഡ് ദാനവും ഓണാഘോഷവും സംഘടിപ്പിച്ചു.
കഴിഞ്ഞ വർഷത്തെ SSLC പരീക്ഷയിൽ 10,9,8 എ പ്ലസ്സുകൾ നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ശേഷം ‘E-ഓണം തകർത്തോണം 2022’ വിവിധ പരിപാടികളോടെ വർണ്ണ ശബളമായി ആഘോഷിക്കുകയും ചെയ്തു.
പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനും യൂണിസെഫിന്റെ ചൈൽഡ് അച്ചീവർ അവാർഡ് ജേതാവുമായ *അസീം വെളിമണ്ണ* പരിപാടി ഉൽഘാടനം ചെയ്തു.ട്രയംഫ് ഡയറക്ടർ സെയ്ത് വി.കെ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ അഷ്റഫ് മാണിക്കോത്ത് സ്വാഗതവും നിസാർ എം.സി നന്ദിയും പറഞ്ഞു.ആസിമിന്റെ പിതാവ് മുഹമ്മദ് ഷെറീഫ്,അധ്യാപകരായ അശ്വിൻ,ഷുഹൈബ് കൊടുവള്ളി എന്നിവരും പരിപാടിയിൽ സംബന്ധിച്ചു



0 Comments