News

6/recent/ticker-posts

Header Ads Widget


പത്തനംതിട്ടയില്‍ പേവിഷബാധയേറ്റ പെണ്‍കുട്ടി മരിച്ചു



പത്തനംതിട്ട : പെരുനാട് സ്വദേശിനി അഭിരാമിയാണ് മരിച്ചത്. 12 വയസായിരുന്നു അഭിരാമിക്ക്. പേവിഷ ബാധയേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ തുടരുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് 1.40 ഓടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. ആഗസ്റ്റ് 14നാണ് കുട്ടിയെ പെരിനാട് വെച്ച് തെരുവ് നായ ആക്രമിക്കുന്നത്. അതിന് ശേഷം ചികിത്സയിലായിരുന്നു. മൂന്ന് ഡോസ് പേ വിഷ പ്രതിരോധ കുത്തിവെപ്പും അഭിരാമിക്ക് എടുത്തിരുന്നു. ആഴത്തിലുള്ള മുറിവുകളായിരുന്നു ശരീരത്തില്‍. ഹരീഷ് രജനി ദമ്പതികളുടെ മകളാണ് അഭിരാമി.

Post a Comment

0 Comments