News

6/recent/ticker-posts

Header Ads Widget


ലഹരി വിരുദ്ധ ജാഗ്രത സമിതിക്ക് രൂപം നൽകി




പുതുപ്പാടി: അടിവാരം അൻസാറുൽ മുസ്ലിമീൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജാഗ്രത സമിതിക്ക് രൂപം നൽകി. ലഹരി ഉപയോഗിക്കുന്നവരെയും വില്പന നടത്തുന്നവരെയും കണ്ടെത്തി ബോധവൽക്കരണം നടത്തുന്നതിനും വില്പന തടയുന്നതിനും വേണ്ടി അബ്ദുറഹ്മാൻ കുഞ്ഞി, കെ.സി ഹംസ, ഷമീർ വളപ്പിൽ, മുജീബ് വി.എ, അബ്ദുറഹ്മാൻ ടി.ഡി എന്നിവരുടെ നേതൃത്വത്തിൽ 34 അംഗ കമ്മിറ്റി രൂപീകരിച്ചു.

മഹല്ല് പ്രസിഡൻറ് മജീദ് ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മഹല്ല് ഖത്തീബ് ഉവൈസ് വാഫി ഉദ്ഘാടനം ചെയ്തു.

അടിവാരം പ്രദേശത്തെ പതിനഞ്ചോളം മഹല്ലുകൾ ചേർന്ന് ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഭാഗമായാണ് ജാഗ്രത സമിതി രൂപികരിച്ചത്. കെ.സി ഹംസ സ്വാഗതവും മുഹമ്മദ് ഹാജി പുറായിൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments