തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെയും ഭാരവാഹികളെയും തിരഞ്ഞെടുക്കാനുള്ള ജനറല്‍ ബോഡിയോഗം ഇന്ന് ചേരും. സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജി പരമേശ്വരയ്യയുടെ അധ്യക്ഷതയിലാണ് യോഗം.അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ AlCC പ്രസിഡന്റിനെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയം യോഗത്തില്‍ അവതരിപ്പിക്കും..
KPCC അധ്യക്ഷനെ ഹൈക്കമാന്‍ഡ് പിന്നീട് പ്രഖ്യാപിക്കും. കെ സുധാകരന്‍ അധ്യക്ഷ സ്ഥാനത്ത് തുടരും. നിലവിലെ ഭാരവാഹികള്‍ക്കും മാറ്റം ഉണ്ടാവില്ല. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാകും ഭാരവാഹികളെ തെരഞ്ഞെടുക്കുക. 310 പേരാണ് ജനറല്‍ ബോഡിയില്‍ പങ്കെടുക്കുക.
അതേസമയം, കെപിസിസി അംഗങ്ങളുടെ പട്ടികക്ക് എതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്. പ്രധാന നേതാക്കളെ പോലും പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല എന്നാണ് ആക്ഷേപം. സാമുദായിക സന്തുലനം പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്.



 
 
 
0 Comments