News

6/recent/ticker-posts

Header Ads Widget


താമരശ്ശേരി ഓടക്കുന്ന് ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരുക്ക്



താമരശേരി: ദേശീയ പാതയിൽ താമരശേരി ക്ക് ടുത്തു ഓടക്കുന്ന് വളവിൽ മരം കയറ്റി വരികയായിരുന്ന ലോറിയും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറും കൂട്ടിയിടിച്ചു കാർ യാത്ര ക്കാരായ രണ്ടും പേർക്കും, ലോറി ഡ്രൈവർ ക്കും പരുക്ക്.കോഴിക്കോട് തൊണ്ടയാട് ജംഷീർ, ഷിബി, ലോറി ഡ്രൈവർ പുതുപ്പാടി ആശിഖ് എന്നിവർക്കാണ് പരുക്കേറ്റ ത്.ഗുരുതര പരുക്കേറ്റ ഷിബിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റു രണ്ട് പേരെയും താമരശേരി താലൂക്ക് ആശുപത്രി യിലും പ്രവേശിപ്പിച്ചു.അമിത വേഗതയിലാണ് കാർ വന്നതെന്ന് നാട്ടുകാർ പറയുന്നു കാർ ലോറിക്കുളളിലേക്ക് തള്ളി ക്കയറിയ നിലയിലാണ്, ഇതുമൂലം ലോറി യുടെ മുൻഭാഗത്തെ രണ്ട് ടയറുകൾ അടർന്നു പോയി..ഇന്നലെ വൈകുന്നേരം ആറേ മുക്കാലോടെയാണ് അപകടം.അപകടത്തഞ തുടർന്ന് ദേശീയ പാതയിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു.താമരശേരി പൊലിസ് സ്ഥലത്തെത്തി വാഹനങ്ങൾ നീക്കം ചെയ്തു.

Post a Comment

0 Comments