News

6/recent/ticker-posts

Header Ads Widget


കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ കെട്ടിടത്തിന് തീപിടിച്ചു; നിർത്തിയിട്ടിരുന്ന ബൈക്കുകളിലും തീ പടർന്നു


കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ വാണിജ്യ കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. ഫയർഫോഴ്‌സെത്തി തീയണയ്ക്കുകയാണ്. പാർക്കിങ് ഭാഗത്ത് നിർത്തിയിട്ട ബൈക്കുകൾക്കും തീപിടിച്ചിട്ടുണ്ട്.


രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. മുകളിലത്തെ നിലയിലേക്ക് തീ പടർന്നിട്ടില്ലെങ്കിലും താഴത്തെ നിലയിൽ 15 മിനിറ്റായി തീ കത്തുകയാണ്. കൂടുതൽ ഫയർ ഫോഴ്സ് യൂണിറ്റ് ഉടൻ സ്ഥലത്തെത്തുമെന്നാണ് അറിയുന്നത്. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒരു സർസീസ് സെന്ററാണ്. അവിടത്തെ വാഹനങ്ങളിലേക്കും തീ പടർന്നുവെന്നാണ് കരുതുന്നത് .

Post a Comment

0 Comments