News

6/recent/ticker-posts

Header Ads Widget


അറബിക് ഡെ ശ്രദ്ധേയമായി



അന്താരാഷ്ട്ര അറബി ക് ദിനത്തോടനുബന്ധിച്ച് വെളിമണ്ണ ജിഎം എൽ പി & യു പി സ്കൂൾ അലിഫ് അറബിക് ക്ലബ് സംഘടിപ്പിച്ച അറബിക് ഡേ ദിനാചരണം ശ്രദ്ധേയമായി. സ്കൂൾ കോമ്പൗണ്ടിൽ നടന്ന അറബിക്  അസംബ്ലി ഹെഡ്മാസ്റ്റർ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലത്തീഫ് മാസ്റ്റർ അറബിക് ദിന സന്ദേശം കൈമാറി അധ്യാപകരായ കാദർ മാസ്റ്റർ സീനിയർ അസിസ്റ്റൻറ് സിനിജോർജ്, സുനിത,നസീമ, ശ്രീലക്ഷ്മി, യോഗേഷ്, ഷാജു ,ഇർഷാദ്, തുടങ്ങിയവർ സംസാരിച്ചു , അസിസ്റ്റൻറ് ലീഡർ മുഹമ്മദ് അമീൻ TC അറബി പ്രതിജ്ഞ ചൊല്ലി കൊടുത്തു. പൗരാണികവും നൂതനവുമായ ആശയങ്ങൾ ഉൾക്കൊള്ളിച്ച് നടത്തിയ അറബിക് എക്സ്പോ കുട്ടികൾക്ക് ഏറെ ഉപകാരപ്രദവും നവ്യാനുഭവവുമായി. രക്ഷിതാക്കൾക്കായി ഫാമിലി ക്വിസ് മത്സരം വിദ്യാർത്ഥികൾക്ക് ചിത്ര രചന പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. അറബി ക്ലബ് കൺവീനർമാരായ മുസ്തഫ, ഫാത്തിമ, അസ് ലഹ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments