കോഴിക്കോട്: ഉത്തരക്കടലാസുകളില്‍ ഫാള്‍സ് നമ്ബറിന് പകരം ബാര്‍കോഡ് ഏര്‍പ്പെടുത്തുന്നതിന്‍്റെ ഭാഗമായി കോളേജുകളിലെ അധ്യാപകര്‍ക്കും സര്‍വകലാശാലയിലെ ജീവനക്കാര്‍ക്കും പരിശീലനം തുടങ്ങി.ബി.എഡ്. പരീക്ഷക്ക് പരീക്ഷിച്ചു വിജയിച്ച മാതൃക മറ്റു പരീക്ഷകള്‍ക്ക് കൂടി നടപ്പാക്കുന്നതിന്‍്റെ ഭാഗമായാണ് പരിശീലനം. ഫാള്‍സ് നമ്ബറിടുന്നതിന്‍്റെ സമയ ലാഭം വഴി ഫലപ്രഖ്യാപനം വേഗത്തിലാക്കാന്‍ കഴിയുമെന്നതാണ് നേട്ടം. 50 കോളേജുകളിലെ പ്രതിനിധികളാണ് ചൊവ്വാഴ്ച പരിശീലനത്തില്‍ പങ്കെടുത്തത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.



0 Comments