News

6/recent/ticker-posts

Header Ads Widget


രമനീഷിന് "നന്മയുടെ" സ്നേഹോപഹാരം നൽകി



താമരശ്ശേരി:ജീവകാരുണ്യ പ്രവർത്തനത്തിന്റെ മികവാർന്ന സേവനത്തിന് താമരശ്ശേരി കോരങ്ങാട് സ്വദേശി രമനീഷിന് (കുട്ടൻ)
നന്മ കോരങ്ങാട് സ്നേഹോപഹാരം നൽകി ആദരിച്ചു.പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ രമനീഷിന് ഉപഹാരം കൈമാറി.
ചടങ്ങിൽ പാണക്കാട് സയ്യിദ് റഷീദ് ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.അഷ്റഫ് കോരങ്ങാട് സ്വാഗത പ്രഭാഷണം നടത്തി. കോഴിക്കോട് പാർലമെന്റ് മെമ്പർ എം. കെ.രാഘവൻ എം.പി,ഡോക്ടർ എം കെ മുനീർ എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ,ഫാ. റിമി ജിയോസ് ഇഞ്ചാനിയൽ, എം.എ. റസാഖ് മാസ്റ്റർ, ഡോക്ടർ ഹുസൈൻ മടവൂർ, വി.എം. ഉമ്മർ മാസ്റ്റർ, ജാബിദ് ഇരിക്കൂർ,ബാബു നമ്പൂതിരി,കാസിം കൂടരഞ്ഞി,അബ്ദുല്ല ഫാറൂഖി, മജീദ് കൊടുവള്ളി, വരുംകാല അബ്ദു ഹാജി, സയ്യിദ് കോയ തങ്ങൾ, ടി.പി. അബ്ദുൽ മജീദ്, മുഹമ്മദ് സുബിൻ. പി. എസ്, എ.പി. ഹബീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments