താമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത് തച്ചംപൊയിൽ വാർഡിൽ പുതുതായി നിലവിൽ വന്ന മുസ്ലിംലീഗ് കമ്മറ്റിയുടെ ആദ്യ പ്രവർത്തനത്തിന്റെ ഭാഗമായി വാർഡിലെ വീടുകളിൽ നൽകുന്ന ചന്ദ്രിക കലണ്ടറിന്റെ വിതരണ ഉദ്ഘാടനം ടി.പി അബ്ദുൽ കാദറിന് ആദ്യ കോപ്പി നൽകി സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ നിർവ്വഹിച്ചു. തച്ചംപൊയിൽ വാർഡിൽ സ്ഥിതിചെയ്യുന്ന പൊതു സ്ഥാപനങ്ങൾ, മത-സംസാരിക കേന്ദ്രങ്ങൾ, എന്നിവിടങ്ങളിലേക്കും പ്രമുഖ വ്യക്തിത്വങ്ങൾക്കുമുള്ള ചന്ദ്രിക കോപ്ലിമെൻഡറി കോപ്പികളും ചടങ്ങിൽ വെച്ച് കൈമാറി. ഇസ്ലാമിക് സെൻററിനു വേണ്ടി പി.അബ്ദു സലാം മാസ്റ്റർ,പള്ളിപ്പുറം എ.എൽ പി.സ്കൂളിന്റെത് പി.ടി.എ.പ്രസിഡണ്ട് നാസർ ബാവി, പുതിയാറമ്പത്ത് ഗ്രാമസവാ കേന്ദ്രത്തിലേക്ക് പി.സി അബ്ദുൽ ലത്തീഫ്, നേരോം പാറമ്മൽ അംഗനവാടിയിലേക്കുള്ളത് എം. ഭാസ്കരൻ,എന്നിവർ കോപ്ലിമെൻഡറി കലണ്ടർ ഏറ്റുവാങ്ങി.
മുസ്ലിംലീഗ് വാർഡ് പ്രസിഡണ്ട് സയ്യിദ് അഷ്റഫ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.എം.മുഹമ്മദ് ഹാജി,പിനദീർഅലി,ജാഫർ പൊയിൽ,സാലിം.ഒ.പി, പാറ ഹുസൈൻ, തുടങ്ങിയവർ സംബന്ധിച്ചു.
പി.അബ്ദുൽ ബാരി മാസ്റ്റർ സ്വാഗതവും ടി.പി അബ്ദുൽ നസീർ ഹരിത നന്ദിയും പറഞ്ഞു.


0 Comments