News

6/recent/ticker-posts

Header Ads Widget


സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച കേസിൽ താമരശേരി സ്വദേശി അറസ്റ്റിൽ


മലപ്പുറം: ഗള്‍ഫില്‍ നിന്നും കൊടുത്തുവിട്ട സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. താമരശേരി സ്വദേശി ഷമീറാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച് കൊളത്തൂര്‍ പോലീസിന്റെ പിടിയിലായത് . കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് കൊളത്തൂര്‍ സിഐ സുനില്‍ പുളിക്കല്‍ വ്യക്തമാക്കി. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് സിഐ അറിയിച്ചു.
ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പാങ്ങ് ചന്തപ്പറമ്പ് സ്വദേശിയും കഴിഞ്ഞ ജനുവരിയിൽ ബൈക്കിലും,കാറിലുമെത്തിയ ആറോളം പേർ ചേർന്ന് മൊയ്തീൻ ഷ എന്ന ആളെ ബലം പ്രയോഗിച്ചു കൊണ്ടു പോവുകയായിരുന്നു.ഇതിനെ തുടർന്ന് മൊയ്തീൻ ഷയുടെ ബന്ധുക്കൾ കൊളത്തൂർ പൊലിസിൽ പരാതി നൽകി.പോലിസ് പിന്തുടരുന്നത് മനസ്സിലാക്കി യ സംഘം കോഴിക്കോട് എത്തിച്ചു ഇറക്കി വിട്ടു.മർധനത്തിൽ മൊയ്തീൻ ഷക്ക് പരുക്കേറ്റിരുന്നു.തന്നെ താമരശ്ശേരി യിലെ ഒരു വീട്ടിലെത്തിച്ചു ക്രൂരമായി മർധിച്ചതായി പോലിസിനു മൊഴി നൽകി.ഗൾഫിൽ നിന്നും കൊടുത്തു വിട്ട സ്വർണം കണ്ണൂർ സംഘത്തിനു മറിച്ച് നൽകി യതായി സൂചനയുണ്ട്.ഇതിന്റെ നഷ്ടമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഭീഷണി പ്പെടുത്തി തട്ടിക്കൊണ്ടുപോയത്.

Post a Comment

0 Comments