അതേസമയം, നേരത്തെ വൈദ്യുതി ബോര്‍ഡിനു റഗുലേറ്ററി കമ്മിഷന്റെ മുന്‍കൂട്ടിയുള്ള അനുവാദം ഇല്ലാതെ സ്വമേധയാ പിരിക്കാവുന്ന സര്‍ചാര്‍ജ് യൂണിറ്റിനു മാസം 10 പൈസയായി പരിമിതപ്പെടുത്തി കമ്മിഷന്‍ ഉത്തരവിറക്കിയിരുന്നു. വൈദ്യുതി താരിഫ് ചട്ടങ്ങളുടെ കരടില്‍ ഒരുമാസം പരമാവധി 20 പൈസ വരെ പിരിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. തെളിവെടുപ്പിനുശേഷം കമ്മിഷന്‍ ഇറക്കിയ അന്തിമചട്ടങ്ങളിലാണ് ഇതു 10 പൈസയായി കുറച്ചത്.
പാരമ്ബര്യേതര ഊര്‍ജം മാത്രം ഉപയോഗിക്കുന്നവര്‍ക്കു (ഗ്രീന്‍ താരിഫ്) സര്‍ചാര്‍ജ് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ഗ്രീന്‍ താരിഫ് എത്രയായിരിക്കുമെന്നു വ്യക്തമാക്കി പിന്നീടു കമ്മിഷന്‍ ഉത്തരവിറക്കും.



0 Comments