News

6/recent/ticker-posts

Header Ads Widget


100 മില്യണ് മുകളില്‍!! ജൂഡ് ബെല്ലിങ്ഹാം ഇനി റയല്‍ മാഡ്രിഡ് മധ്യനിരയില്‍!!

ജൂഡ് ബെല്ലിങ്ഹാം ഇനി ഭാവി റയല്‍ മാഡ്രിഡിനൊപ്പം. അവസാന കുറച്ചു ദിവസങ്ങളായി റയല്‍ മാഡ്രിഡില്‍ നിന്ന് താരങ്ങള്‍ പോകുന്ന വാര്‍ത്ത ആയിരുന്നു വന്നു കൊണ്ടിരുന്നത്.ആ ക്ഷീണം മാറ്റാൻ ഒരു പുതിയ സൈനിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് റയല്‍ മാഡ്രിഡ്. ജൂഡ് 100 മില്യണില്‍ കൂടുതല്‍ വരുന്ന ട്രാൻസ്ഫര്‍ തുകയ്ക്ക് ആണ് ഡോര്‍ട്മുണ്ടില്‍ നിന്ന് റയലിലേക്ക് എത്തുന്നത്.

താരത്തിന്റെ മെഡിക്കല്‍ റയല്‍ മാഡ്രിഡ് അടുത്ത ആഴ്ച പൂര്‍ത്തിയാക്കും. ഇതിനു പിന്നാലെ താരത്തെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യും. നേരത്തെ ഇംഗ്ലീഷ് താരത്തിന് വേണ്ടി പ്രീമിയര്‍ ലീഗ് വമ്ബന്മാരായ ലിവര്‍പൂള്‍ രംഗത്ത് ഉണ്ടായിരുന്നെങ്കിലും മാഡ്രിഡ് മാത്രമായിരുന്നു താരത്തിന്റെ താല്പര്യം. 2029 വരെയുള്ള കരാറില്‍ ആവും ജൂഡ് ഒപ്പുവെക്കുക.

ക്രൂസ്, മോഡ്രിച്ച്‌, എന്നിവര്‍ കരിയറിന്റെ അവസാനത്തില്‍ എത്തുമ്ബോഴേക്ക് മധ്യനിരയില്‍ അടുത്ത ഒന്നര ദശകത്തോളം കളിക്കാൻ ആകുന്ന മഹാ പ്രതിഭകളെ റയല്‍ മാഡ്രിഡ് എത്തിച്ചു കഴിഞ്ഞു എന്നത് ആരാധകര്‍ക്ക് സന്തോഷം നല്‍കും. വാല്‍വെര്‍ദെ, ചൗമെനി, കമവിംഗ്, ബ്രാഹിം ഡിയസ് എന്നീ യുവ പ്രതിഭകള്‍ ഇപ്പോള്‍ തന്നെ റയല്‍ മധ്യനിരയില്‍ ഉണ്ട്. ഇവര്‍ക്ക് ഒപ്പം ജൂഡ് കൂടെ എത്തുമ്ബോള്‍ റയല്‍ മാഡ്രിഡിന്റെ ഭാവി സുരക്ഷിതമാകും.

Post a Comment

0 Comments