News

6/recent/ticker-posts

Header Ads Widget


കാന്റെയും ഇനി സൗദി അറേബ്യയില്‍!! 880 കോടി വേതനം, ബെന്‍സീമക്ക് ഒപ്പം ഇത്തിഹാദില്‍

സൗദി അറേബ്യയിലേക്ക് കാന്റെ കൂടെ എത്തും എന്ന് ഉറപ്പായി. അല്‍ ഇത്തിഹാദ് കാന്റെയുടെ സൈനിംഗ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.ചെല്‍സി മിഡ്ഫീല്‍ഡര്‍ കാന്റെ രണ്‍റ്റു വര്‍ഷത്തെ കരാറിലാണ് സൗദി അറേബ്യയിലേക്ക് പോകുന്നത്. ബെൻസീമയെ സ്വന്തമാക്കിയതനു പിന്നാലെയാണ് അല്‍ ഇത്തിഹാദ് കാന്റെയെയും സ്വന്തമാക്കുന്നത്‌. 100 മില്യണ്‍ യൂറോ അതായത് 880 കോടി രൂപയോളം ആണ് കാന്റെയ്ക്ക് മുന്നില്‍ ഉള്ള ഓഫര്‍ എന്നാണ് ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇമേജ് റൈറ്റ്സ് അടക്കം ഒരു വര്‍ഷം 100 മില്യണ്‍ യൂറോ കാന്റെയ്ക്ക് ലഭിക്കും.

ചെല്‍സിയുമായുള്ള കരാര്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നില്ല എന്ന് ഫബ്രിസിയോ റൊമാനോ കഴിഞ്ഞ ദിവസൻ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ ചെല്‍സിയില്‍ പുതിയ കരാര്‍ ഒപ്പുവെക്കുനതിന് അടുത്ത് കാന്റെ എത്തിയിരുന്നു. എന്നാല്‍ അല്‍ ഇത്തിഹാദിന്റെ ഓഫര്‍ വന്നതോടെ താരം ചെല്‍സി വിടാൻ തന്നെ തീരുമാനിച്ചു. ഫ്രഞ്ചുകാരൻ ഫ്രെവ് ഏജന്റായാകും ക്ലബ് വിടുന്നത് എന്നത് കൊണ്ട് ചെല്‍സിക്ക് ട്രാൻസ്ഫര്‍ തുക ഒന്നും ലഭിക്കില്ല.

പരിക്ക് കാരണം കാന്റെ ഇപ്പോഴും പുറത്തിരിക്കുകയാണ്. ഈ സീസണ്‍ തുടക്കം മുതല്‍ കാന്റെ പരിക്കിന്റെ പിടിയിലായിരുന്നു. 2016ല്‍ ക്ലബില്‍ ചേര്‍ന്നതു മുതല്‍ ചെല്‍സിയുടെ ഒരു പ്രധാന കളിക്കാരനാണ് കാന്റെ, പ്രീമിയര്‍ ലീഗ്, എഫ്‌എ കപ്പ്, ചാമ്ബ്യൻസ് ലീഗ് എന്നിവ നേടാൻ അവരെ അദ്ദേഹം സഹായിച്ചു. ഫ്രാൻസിനൊപ്പം ലോകകപ്പ് കിരീടവും കാന്റെ ഉയര്‍ത്തിയിട്ടുണ്ട്.

Post a Comment

0 Comments