കൊട്ടാരക്കര: പൊലീസ് ജീപ്പിലിടിച്ച ശേഷം നിര്‍ത്താതെ പോയ കെ.എസ്.ആര്‍.ടി.സി ബസ് പിന്തുടര്‍ന്ന് പിടികൂടി. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.കൊട്ടാരക്കര നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ് പുലമണ്‍ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിന്‍റെ പിറകിലെ സിഗ്നല്‍ ലൈറ്റില്‍ ഇടിച്ചു.
ബസ് നിര്‍ത്താതെ പോയതോടെ അതേ ജീപ്പില്‍ ട്രാഫിക്ക് പൊലീസുകാര്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള കുന്നക്കര പെട്രോള്‍ പമ്ബിന് സമീപത്തായി ബസ് പിടികൂടുകയായിരുന്നു. ജീപ്പിന്‍റെ പിൻഭാഗത്തെ ലൈറ്റ് നന്നാക്കി നല്‍കാമെന്ന ഉറപ്പില്‍ ബസ് സര്‍വിസ് തുടരാൻ അനുവദിച്ചു. 20 മിനിറ്റിന് ശേഷമാണ് ബസ് യാത്ര തുടര്‍ന്നത്.
0 Comments