വൻകരയിലെ ചാമ്ബ്യൻ ക്ലബുകളുടെ 2023-24 ചാമ്ബ്യൻസ് ലീഗ് പോരാട്ടത്തിലേക്ക് 26 ടീമുകളാണ് ഇതുവരെ ടിക്കറ്റെടുത്തത്. പ്രീമിയര്‍ ലീഗ്, ലാ ലിഗ, ബുണ്ടസ് ലിഗ, സീരി എ എന്നിവയിലെ ആദ്യ നാല് സ്ഥാനക്കാര്‍ ചാമ്ബ്യൻസ് ലീഗില്‍ കളിക്കും. ഫ്രഞ്ച് ലിഗ് വണ്ണിലെയും പോര്‍ചുഗീസ് പ്രൈമിറ ലിഗയിലെയും ജേതാക്കളും റണ്ണറപ്പും നേരിട്ടെത്തി. നെതര്‍ലൻഡ്‌സില്‍നിന്ന് ഫെയ്‌നൂര്‍ഡ്, ഓസ്ട്രിയയില്‍ നിന്ന് റെഡ്ബുള്‍ സാല്‍സ്ബര്‍ഗ്, സ്കോട്ട്ലൻഡില്‍നിന്ന് സെല്‍റ്റിക്, സെര്‍ബിയയില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ്, യുക്രെയ്നില്‍ ഷാക്തര്‍ ഡൊനെസ്കും കടന്നു.
ചാമ്ബ്യൻസ് ലീഗ്, യൂറോപ ലീഗ് ജേതാക്കള്‍ക്കും ഗ്രൂപ് ഘട്ടത്തിലേക്ക് നേരിട്ട് പ്രവേശനമുണ്ട്. ബാക്കി ആറ് ടീമുകള്‍ പ്ലേ ഓഫിലൂടെയെത്തും. ആകെ 32 ടീമുകളാണ് ഗ്രൂപ് റൗണ്ടിലുണ്ടാവുക. സിറ്റിയും എ.സി മിലാനുമാണ് ഇക്കുറി ചാമ്ബ്യൻസ് ലീഗ് ഫൈനല്‍ കളിക്കുന്നത്. ഇവര്‍ അതത് ദേശീയ ലീഗുകളിലൂടെത്തന്നെ കടന്നതിനാല്‍ അസോസിയേഷൻ രാജ്യങ്ങളില്‍പ്പെടുന്ന യുക്രെയ്നില്‍നിന്ന് ഷാക്തര്‍ ഡൊനെസ്കിന് യോഗ്യത മത്സരങ്ങള്‍ കളിക്കാതെ എത്താനായി. ജൂണ്‍ 27ന് യോഗ്യത മത്സരങ്ങള്‍ തുടങ്ങും. സെപ്റ്റംബര്‍ മുതല്‍ 2024 ജൂണ്‍വരെ നീളുന്നതാണ് അടുത്ത സീസണ്‍.



0 Comments