News

6/recent/ticker-posts

Header Ads Widget


നൈജീരിയയോട് തോറ്റ് അര്‍ജന്റീന അര്‍ജന്റീനയിലെ U20 ലോകകപ്പില്‍ നിന്ന് പുറത്ത്


അര്‍ജന്റീന അണ്ടര്‍ 20 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോലും കാണാതെ പുറത്ത്. അര്‍ജന്റീന ആതിഥ്യം വഹിക്കുന്ന ടൂര്‍ണമെന്റില്‍ നൈജീരിയ ആണ് അര്‍ജന്റീന യുവനിരയെ തകര്‍ത്തത്.എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആയിരുന്നു നൈജീരിയ വിജയിച്ചത്. നേരത്തെ അണ്ടര്‍ 20 ലോകകപ്പ് യോഗ്യത നേടാൻ കഴിയാതിരുന്ന അര്‍ജന്റീന അവസാന ഘട്ടത്തില്‍ ടൂര്‍ണമെന്റ് ഇന്തോനേഷ്യയില്‍ നിന്ന് അര്‍ജന്റീനയിലേക്ക് മാറ്റിയതോടെ ആയിരുന്നു ആതിഥേയരായി കളിക്കാൻ യോഗ്യത നേടിയത്.എന്നാല്‍ അതും മുതലെടുക്കാൻ അവര്‍ക്ക് ആയില്ല. യൂറോപ്പിലെ പല ക്ലബുകളും സീസണ്‍ അവസാനിക്കാത്തതിനാല്‍ അണ്ടര്‍ 20 ലോകകപ്പിനായി താരങ്ങളെ വിട്ടു കൊടുക്കാത്തതും അര്‍ജന്റീനക്ക് തിരിച്ചടിയായി.

നൈജീരിയ അര്‍ജന്റീന പോരാട്ടം ആദ്യ പകുതിയില്‍ ഗോള്‍രഹിതമായിരുന്നു. 61ആം മിനുട്ടില്‍ മുഹമ്മദ് അണ് നൈജീരിയക്ക് ലീഡ് നല്‍കിയത്. അര്‍ജന്റീന സമനിലക്ക് വേണ്ടി ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല. 90ആം മിനുട്ടില്‍ ഹലിരു സാകി നൈജീരിയയുടെ വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി. ഇക്വഡോറും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും നൈജീരിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിടുക.

Post a Comment

0 Comments