
തൊടുപുഴ : കെഎസ്‌ആര്‍ടിസി ബസില്‍ വീണ്ടും ലൈംഗികാതിക്രമം. എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുകയായിരുന്ന ബസില്‍ വെച്ചാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.മലപ്പുറം കൊണ്ടോട്ടി സ്വദേശി മുസമ്മിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയില്‍ നിന്നാണ് പ്രതി ബസില്‍ കയറിയത്. വാഴക്കുളത്ത് വെച്ചാണ് ലൈംഗികാതിക്രമത്തെ കുറിച്ച് യാത്രക്കാരി പരാതി നല്‍കിയത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ബസ് പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. എന്നാല്‍ താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് പ്രതി ആവര്‍ത്തിക്കുന്നത് പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ബസുകളില്‍ വെച്ചുള്ള ലൈംഗികാതിക്രമം ആവര്‍ത്തിക്കപ്പെടുകയാണ്. തലസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ അതിക്രമം നടത്തിയ യുവാവിനെ നാട്ടുകാരാണ് കഴിഞ്ഞ ദിവസം പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. തിരുവനന്തപുരത്ത് നിന്നും പൂവാറിലേക്ക് പോയ ബസിലായിരുന്നു സംഭവമുണ്ടായത്. സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് പരാതിക്കാരി. പിൻ സീറ്റില്‍ ഇരുന്ന യുവാവ് കാലുകൊണ്ട് മോശമായി സ്പര്‍ശിച്ചുവെന്നായിരുന്നു പരാതി. യുവതി ബഹളം വെച്ചതിനെത്തുടര്‍ന്ന് സഹയാത്രികര്‍ പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
അതിനിടെ കൊച്ചിയില്‍ പട്ടാപ്പകല്‍ കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാരിയായ യുവനടിയോട് മോശമായി പെരുമാറിയ യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്ബാശേരി പൊലീസ് കേസെടുത്തത്. അങ്കമാലിയില്‍ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പോകവേയാണ് നടിക്ക് സഹയാത്രികന്‍റെ അടുത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായത്. ദേശീയപാതയില്‍ അത്താണിയില്‍ വെച്ചായിരുന്നു സംഭവം. അങ്കമാലിയില്‍ നിന്നുമാണ് യുവാവ് ബസില്‍ കയറുന്നത്. യുവതിയുടെ അടുത്തായി വന്നിരുന്നു, അപ്പുറത്ത് മറ്റൊരു യാത്രക്കാരിയുണ്ടായിരുന്നു. ബസില്‍ കയറിയതുമുതല്‍ ഇയാള്‍ ഒരു കൈകൊണ്ട് ശരീരത്ത് ഉരസാൻ തുടങ്ങി. കുറച്ച് കഴിഞ്ഞതോടെ പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദര്‍ശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ യുവാവറിയാതെ മൊബൈലില്‍ വീഡിയോ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. കണ്ടക്ടര്‍ കൂടിയിടപെട്ടാണ് പ്രതിയെ പിടികൂടിയത്.
0 Comments