News

6/recent/ticker-posts

Header Ads Widget


'നല്ലൊരു സായാഹ്നം,എല്ലാം നന്‍മയിലേക്കാവട്ടെ'; ഫോട്ടോ പങ്കുവെച്ച്‌ സാദിഖലി തങ്ങള്‍


കോഴിക്കോട്: സി.ഐ.സി വിഷയത്തില്‍ കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന ലീഗ്-സമസ്ത നേതാക്കളുടെ യോഗത്തിന്റെ ഫോട്ടോ പങ്കുവെച്ച്‌ സാദിഖലി ശിഹാബ് തങ്ങള്‍.നല്ലൊരു സായാഹ്നം, എല്ലാം നൻമയിലേക്കാവട്ടെ എന്ന തലക്കെട്ടിലാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സമസ്ത-സി.ഐ.സി പ്രശ്‌നം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ അടക്കം ബാധിക്കുന്ന തലത്തിലേക്ക് വളര്‍ന്ന സാഹചര്യത്തിലാണ് നേതാക്കള്‍ യോഗം ചേര്‍ന്നത്. സാദിഖലി തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, ആബിദ് ഹുസൈൻ തങ്ങള്‍, എം.സി മായിൻ ഹാജി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

സമസ്ത-സി.ഐ.സി പ്രശ്‌നം പരിഹരിക്കുന്നതിന് ചില ഫോര്‍മുലകള്‍ തയ്യാറായതായി നേതാക്കള്‍ പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഒരു യോഗം കൂടി ചേര്‍ന്നതിന് ശേഷം മാത്രമേ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാവൂ എന്ന് നേതാക്കള്‍ പറഞ്ഞു.

Post a Comment

0 Comments