കമ്ബം മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചായിരുന്നു അരിക്കൊമ്ബനെ പിടിക്കാനുള്ള ശ്രമം തുടങ്ങിയത്. മേയ് 27ന് കമ്ബം ടൗണിലിറങ്ങിയ ആന അന്ന് ബൈപാസിലെ തെങ്ങിൻതോപ്പില്‍ നിലയുറപ്പിച്ചു. കുങ്കിയാനകളും ദൗത്യസംഘവും സര്‍വസന്നാഹവുമായി എത്തിയതോടെ ആന പതിയെ വനമേഖലയിലേക്ക് മാറുകയായിരുന്നു. റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് ആനയുടെ സഞ്ചാരവഴി വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ടായിരുന്നു.
കമ്ബത്തിന് സമീപം കൂത്തനാച്ചിയാര്‍ വനമേഖലയിലേക്ക് കടന്ന അരിക്കൊമ്ബൻ പിന്നീട് ജനവാസമേഖലയിലേക്ക് ഇറങ്ങിവന്നില്ല. വനത്തിനുള്ളില്‍വെച്ച് മയക്കുവെടി വെക്കാനുള്ള സാങ്കേതിക തടസങ്ങള്‍ വനംവകുപ്പിനും പ്രയാസമായി. ഇതിനിടെ ആന കൂടുതല്‍ ഉള്‍വനത്തിലേക്ക് കടന്നു. ഷണ്‍മുഖനദി ഡാമിനോട് ചേര്‍ന്ന വനമേഖലയിലാണ് കൂടുതല്‍ ദിവസവും കഴിഞ്ഞത്.നേരത്തെ, ദിവസവും കിലോമീറ്ററുകള്‍ സഞ്ചരിക്കാറുള്ള അരിക്കൊമ്ബന്‍റെ സഞ്ചാരത്തിന് വേഗം കുറഞ്ഞതായി വനംവകുപ്പ് നിരീക്ഷിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ ഷണ്‍മുഖനദി ഡാമിനോട് ചേര്‍ന്ന് തന്നെയാണ് ആന ചെലവഴിച്ചത്. തുമ്ബിക്കൈയില്‍ പരിക്കേറ്റതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കാട്ടിനുള്ളില്‍ കയറി ആനയെ നിയന്ത്രിക്കാൻ പരിചയസമ്ബന്നരായ ആദിവാസി സംഘത്തെയും വനംവകുപ്പ് സ്ഥലത്തെത്തിച്ചിരുന്നു.
ജനവാസ മേഖലയിലിറങ്ങിയാല്‍ മാത്രം മയക്കുവെടിയെന്ന തീരുമാനത്തിലാണ് തമിഴ്നാട് വനംവകുപ്പ് എത്തിയത്. തുടര്‍ന്നായിരുന്നു ആനക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. ഇതിനിടെ, ആനക്ക് പ്രിയപ്പെട്ട അരി, വാഴത്തടകള്‍ എന്നിവ കാടിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചുനല്‍കുകയും ചെയ്തു. ചിന്നമന്നൂര്‍ ഭാഗത്തേക്കായിരുന്നു ആനയുടെ സഞ്ചാരം.



0 Comments