100 മില്യണ്‍ യൂറോ വേതനമായി താരത്തിന് ലഭിക്കും. ഇതുകൂടാതെ ഇമേജ് റൈറ്റ്സും മറ്റുമായി ബെൻസീമക്ക് 200 മില്യണ്‍ യൂറോയോളം അവിടെ വര്‍ഷത്തില്‍ ലഭിക്കും. കൂടാതെ ബെൻസീമ സൗദി അറേബ്യയുടെ 2030 ലോകകപ്പ് ബിഡിന്റെ അംബാസിഡര്‍ കൂടെ ആയിരിക്കും. ബെൻസീമ അടുത്ത ദിവസം റയല്‍ മാഡ്രിഡിനോട് ഔദ്യോഗികമായി യാത്ര പറയും. പിന്നാലെ സൗദിയിലേക്ക് യാത്ര തിരിക്കും.
ബുധനാഴ്ച വലിയ ഒരു ചടങ്ങിലൂടെ ബെൻസീമയുടെ സൈനിംഗ് പ്രഖ്യാപിക്കാൻ ആണ് ഇത്തിഹാദ് പദ്ധതിയിടുന്നത്. ഈ സീസണില്‍ റൊണാള്‍ഡോയുടെ അല്‍ നസറിനെ മറികടന്ന് സൗദി പ്രൊ ലീഗ് നേടാൻ ഇത്തിഹാദിനായിരുന്നു.



0 Comments