റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ മാര്‍ക്കോ അസെൻസിയോ പി എസ് ജിയിലേക്ക്. റയല്‍ മാഡ്രിഡ് മുന്നില്‍ വെച്ച ഓഫറുകള്‍ എല്ലാം നിരസിച്ച അസെൻസിയോ ഇപ്പോള്‍ പി എസ് ജിയുമായി കരാര്‍ ധാരണയില്‍ എത്തിയിരിക്കുകയാണ്.ഫ്രീ ഏജന്റായ അസെൻസിയോയെ പി എസ് ജി സ്വന്തമാക്കിയതായി ഫബ്രിസിയോ റൊമാനോയും റിപ്പോര്‍ട്ട് ചെയ്യുന്നു. 2027വരെയുള്ള കരാര്‍ അസെൻസിയോ പി എസ് ജിയില്‍ ഒപ്പുവെക്കും.അടുത്ത ആഴ്കല്‍ച ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. അസെൻസിയോക്ക് വലിയ യാത്രയയപ്പ് നല്‍കാൻ റയല്‍ മാഡ്രിഡും ഉദ്ദേശിക്കുന്നുണ്ട്. നേരത്തെ അസെൻസിയോയെ സ്വന്തമാക്കാൻ പ്രീമിയര്‍ ലീഗ് ക്ലബായ ആസ്റ്റണ്‍ വില്ല ആയിരുന്നു പ്രധാനമായും രംഗത്ത് ഉണ്ടായിരുന്നത്. എന്നാല്‍ പി എസ് ജി രംഗത്ത് വന്നതോടെ ആസ്റ്റണ്‍ വില്ല തീര്‍ത്തും ചിത്രത്തില്‍ നിന്ന് പുറത്തായി.
2014 മുതല്‍ റയല്‍ മാഡ്രിഡ് ക്ലബിനൊപ്പം ഉള്ള താരമാണ് അസെൻസിയോ. 16 കിരീടങ്ങള്‍ അദ്ദേഹം റയല്‍ മാഡ്രിഡിനൊപ്പം നേടുകയും ചെയ്തു. റയല്‍ മാഡ്രിഡില്‍ ലഭിച്ചതിനേക്കാള്‍ വേതനൻ അസെൻസിയോക്ക് പി എസ് ജിയില്‍ ലഭിക്കും.



0 Comments