മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ സ്വകാര്യബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്. വളാഞ്ചേരിയില്‍ നിന്നും പടപ്പറമ്ബിലേക്ക് പോവുകയായിരുന്ന ബസ് വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്.സി എച്ച് ഹോസ്പിറ്റലില്‍ സമീപത്ത് വച്ച് ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ ഒരാളെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ബാക്കിയുള്ളവരുടെ പരിക്കുകള്‍ സാരമുള്ളതല്ല.
0 Comments