News

6/recent/ticker-posts

Header Ads Widget


ആകാശത്ത് കരുത്ത് കാട്ടാന്‍ ഇനി 26 റാഫേല്‍ പോരാളികള്‍ കൂടി; കരാറില്‍ പ്രധാനമന്ത്രി ഒപ്പുവയ്ക്കും


ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനിക്കപ്പലിന് വേണ്ടി 26 റഫാല്‍-മറൈൻ യുദ്ധവിമാനങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പുവെക്കും.ഇന്ത്യൻ നാവികസേന അതിന്റെ ശക്തമായ ആയുധശേഖരത്തിലേക്ക് കൂടുതല്‍ കരുത്തൻമാരെ ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. ജൂലായ് 13-14 തീയതികളില്‍ പ്രധാനമന്ത്രി മോദിയുടെ പാരീസ് സന്ദര്‍ശന വേളയില്‍ ഒപ്പുവെക്കുന്ന പ്രതിരോധ കരാറുകളില്‍ ഒപ്പുവയ്കാൻ സാധ്യതയുണ്ട്.

ഫ്രഞ്ച് എയര്‍ക്രാഫ്റ്റ് നിര്‍മാതാക്കളായ ഡാസ്സോള്‍ ഏവിയേഷനാണ് റാഫേല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നത്. 1929ല്‍ സ്ഥാപിച്ചതാണ് ഈ കമ്ബനി. രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത നിരവധി വിമാനങ്ങള്‍ ഡാസ്സോള്‍ നിര്‍മിച്ചവയായിരുന്നു. പാരിസ് ആസ്ഥാനമാക്കിയാണ് ഈ കമ്ബനി പ്രവര്‍ത്തിക്കുന്നത്. ചൈന, പാക് അതിര്‍ത്തികളിലാണ് റാഫേല്‍ വിമാനങ്ങളുടെ സേവനം ആവശ്യമായി വരിക.

ആകാശത്തുനിന്ന് നിന്ന് ഭൂമിയിലേക്ക് ആക്രമണം നടത്താനും ശത്രുവിമാനങ്ങളോട് പോരാടാനും സജ്ജീകരിക്കപ്പെട്ടതാണ് റാഫേല്‍ വിമാനങ്ങള്‍. മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ് റാഫേല്‍ വിമാനങ്ങള്‍. ഇവയില്‍ രണ്ടെണ്ണം ലാന്‍ഡ് ബേസുകലില്‍ നിന്നും ഒരെണ്ണം കപ്പല്‍ ബേസുകളില്‍ നിന്നും ടെയ്ക്ക് ഓഫ് ചെയ്യാന്‍ കഴിയുന്നവയാണ്. ഒരു ഓക്‌സിജന്‍ ജനറേഷന്‍ സിസ്റ്റം ഈ വിമാനത്തില്‍ ചേര്‍ത്തിട്ടുണ്ട്. സാധാരണ എയര്‍ക്രാഫ്റ്റുകളില്‍ ഇത് നിലത്തുനിന്ന് നിറച്ചെടുത്ത് കൊണ്ടുപോകണം.

ലക്‌ട്രോണിക് സ്‌കാനിങ് റഡാറുകള്‍ ഉപയോഗിക്കുന്ന ആദ്യത്തെ യൂറോപ്യന്‍ യുദ്ധവിമാനമാണ് റാഫേല്‍. വിമാനത്തിന്റെ നീളം 15.27 മീറ്ററാണ്. റഫാലിന്റെ വേഗം മണിക്കൂറില്‍ 1912 കിലോമീറ്ററാണ്. ഒറ്റപറക്കലില്‍ 3700 കിലോമീറ്റര്‍ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തില്‍ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാല്‍. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, എയര്‍ ടു സര്‍ഫെഴ്സ് ശേഷിയുള്ളതാണ് റഫാല്‍. മിക്ക ആധുനിക ആയുധങ്ങളും റഫാലില്‍ ഘടിപ്പിക്കാനാകും.അസ്ട്ര, സുദര്‍ശൻ ബോംബുകള്‍, എഇഎസ്‌എ റഡാര്‍, പൈത്തണ്‍ 5, ഇസ്രായേലിന്റെ ഡെര്‍ബി മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് ഇന്ത്യയുടെ റാഫേല്‍ പുറത്തിറങ്ങുക. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചത് റഫാലായിരുന്നു.

24500 കിലോ ഗ്രാം ഭാരം വരെ വഹിക്കാന്‍ സാധിക്കുന്ന റാഫേലിന് ഭാരം 10 ടണ്ണാണ്. മണിക്കൂറില്‍ പരമാവധി 1380 കിലോ മീറ്റര്‍ വേഗത്തില്‍ പറക്കാന്‍ സാധിക്കും. രണ്ട് എഞ്ചിനുകളാണ് വിമാനത്തിനുള്ളത്. ചിറകുകള്‍ക്ക് 10.3 മീറ്റര്‍ നീളവും 5.3 മീറ്റര്‍ ഉയരവുമാണുള്ളത്. യാത്ര വിമാനങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ യുദ്ധ വിമാനങ്ങള്‍ക്ക് സംഭരണ ശേഷി വളരെ കുറവാണ്.

5000 ലിറ്റര്‍ ഇന്ധനം വഹിക്കാനുള്ള ശേഷിയാണ് റാഫേലിനുള്ളത്. എന്നാല്‍ യാത്ര വിമാനങ്ങള്‍ക്ക് ഇത് എത്രയോ ഇരട്ടിയാണ്. മുന്‍യാത്രാ വിമാനമായ ബോയിംഗ് 747 വിമാനത്തിന്റെ ഇന്ധനശേഷി 2.38 ലക്ഷം ലിറ്ററാണ്. 59,000 കോടി രൂപ ചെലവില്‍ 36 വിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സുമായി ഇന്‍ഡ്യ അന്തര്‍ സര്‍കാര്‍ കരാറില്‍ ഒപ്പുവെച്ച്‌ ഏകദേശം നാല് വര്‍ഷത്തിന് ശേഷം 2020 ജൂലൈ 29 നാണ് ആദ്യ ബാച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ എത്തിയത്.

പുനരുജ്ജീവിപ്പിച്ച നമ്ബര്‍ 17 ഗോള്‍ഡണ്‍ ആരോസ് സ്‌ക്വാഡ്രണിലാണ് ആദ്യ യുദ്ധ വിമാനങ്ങളെ ഉള്‍പ്പെടുത്തുക. അവ അംബാലയില്‍ തന്നെ തുടരും. 1951-ല്‍ ആരംഭിച്ച്‌ കാര്‍ഗില്‍ യുദ്ധം അടക്കമുള്ള നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്‌ക്വാഡ്രണ്‍ ആണ് ഗോള്‍ഡണ്‍ ആരോസ്. എന്നാല്‍, മിഗ് 21-നെ പിന്‍വലിക്കുന്നതിന്റെ ഭാഗമായി വ്യോമസേന 2016-ല്‍ ഗോള്‍ഡണ്‍ ആരോസിനെ പിരിച്ചുവിട്ടിരുന്നു. വിവിധോദേശ്യ ആധുനിക റാഫേല്‍ വിമാനങ്ങളെ ഉള്‍പ്പെടുത്തി ഗോള്‍ഡണ്‍ ആരോസിനെ പുനരുജ്ജീവിപ്പിക്കുകയാണ്.

Post a Comment

0 Comments