സ്‌കൂള്‍ ട്രിപ്പിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഓട്ടോയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളായ അമയ, അനയ, ടോമിലിൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ എട്ട് മണിയോടെ എര്‍ത്ത്ഡാം - ഓടംതോട് റോഡില്‍ കരിങ്കയം പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.
ഈ മേഖലയില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയാവുകയാണ്. ആറ് മാസം മുൻപ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ സമാനമായ രീതിയില്‍ ബൈക്ക് യാത്രികൻ അപകടത്തില്‍പ്പെട്ട് മരിച്ചിരുന്നു.



0 Comments