ഞായറാഴ്‌ച മേരിലാൻഡിലെ ലാൻഡ്‌ഓവറിലെ ഫെഡ്‌എക്‌സ് ഫീല്‍ഡില്‍ ഫുള്‍ഹാമിനെ 2-0ന് പരാജയപ്പെടുത്തി കൊണ്ട് ചെല്‍സി പ്രീമിയര്‍ ലീഗ് സമ്മര്‍ സീരീസ് ട്രോഫി നേടിയിരിക്കുന്നു.ഇന്നലത്തെ ജയത്തോടെ ചെല്‍സി സീരീസില്‍ ആസ്ട്ടന്‍ വില്ലയെ മറികടന്നു പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത് എത്തി.പ്രീസീസണില്‍ തോല്‍വിയറിയാതെ തുടരുന്ന ചെല്‍സി വ്യാഴാഴ്ച ചിക്കാഗോയിലെ സോള്‍ജിയര്‍ ഫീല്‍ഡില്‍ ബുണ്ടസ്‌ലിഗ ടീമായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായി ഏറ്റുമുട്ടി യുഎസ് പര്യടനം പൂര്‍ത്തിയാക്കും.
വിങ്ങ് ബാക്ക് ആയ ബെന്‍ ചില്‍വെല്‍ നല്‍കിയ അവസരത്തില്‍ ഗോള്‍ നേടി കൊണ്ട് ബ്രസീലിയന്‍ സെന്റര്‍ ബാക്ക് തിയഗോ സില്‍വ 20-ാം മിനിറ്റില്‍ ചെല്‍സിയെ മുന്നിലെത്തിച്ചു.. ഹാഫ് ടൈമിന് നാല് മിനിറ്റ് മുമ്ബ്, സമ്മര്‍ സൈനിംഗ് ആയ ക്രിസ്റ്റഫര്‍ എൻകുങ്കു ചെല്‍സിയുടെ ലീഡ് ഇരട്ടിപ്പിച്ചു.ഇതോടെ മത്സരത്തില്‍ തിരിച്ചുവരാം എന്ന ഫുള്‍ഹാമിന്‍റെ ആഗ്രഹം വിഫലമായി.സീരീസില്‍ ഫുള്‍ഹാമിന്‍റെ തുടര്‍ച്ചയായ രണ്ടാം പരാജയം ആണിത്.ശനിയാഴ്ച ക്രാവൻ കോട്ടേജില്‍ വെച്ച് ഹോഫെൻഹൈമിനെ ആണ് ഫുള്‍ഹാം തങ്ങളുടെ അടുത്ത പ്രീ സീസന്‍ മത്സരത്തില്‍ നേരിടാന്‍ പോകുന്നത്.



0 Comments