News

6/recent/ticker-posts

Header Ads Widget


മികച്ച നടന്‍ മമ്മൂട്ടി, നടി വില്‍സി അലോഷ്യസ്; 'നന്‍പകല്‍ നേരത്ത് മയക്കം' മികച്ച ചിത്രം


തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വില്‍സി അലോഷ്യസും തെരഞ്ഞെടുക്കപ്പെട്ടു.രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്.സൗദി വെള്ളക്ക എന്ന ചിത്രത്തിന് ദേവി വര്‍മ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം നന്‍പകന്‍ നേരത്ത് മയക്കം.'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ പ്രകടനമികവിന് കുഞ്ചാക്കോ ബോബനും അപ്പൻ എന്ന ചിത്രത്തിലൂടെ അലൻസിയറും പ്രത്യേക ജൂറി പരാമര്‍ശം നേടി.

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. സി.എസ്.വെങ്കിടേശ്വരന്‍ പുരസ്‌കാരത്തിന് അര്‍ഹനായി. മികച്ച ജനപ്രിയ ചിത്രമായി 'ന്നാ താന്‍ കേസ് കൊട്' തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച നവാഗത സംവിധായകന്‍: ഷാഹി കബീര്‍ (ചിത്രം: ഇലവീഴാ പൂഞ്ചിറ) ഷോബി പോള്‍ രാജ് ആണ് മികച്ച നൃത്തസംവിധായകന്‍ (ചിത്രം: തല്ലുമാല)സമാന്തര സിനിമയുടെ വക്താവായ ഗൗതം ഗോഷ് അധ്യക്ഷനായ സമിതിയാണ് പുരസ്‌ക്കാരങ്ങള്‍ നിര്‍ണ്ണയിച്ചത്.

ഗൗതം ഘോഷ് അധ്യക്ഷനായ അന്തിമ ജൂറിയില്‍ നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരാണ് അംഗങ്ങള്‍.

Post a Comment

0 Comments