News

6/recent/ticker-posts

Header Ads Widget


ഏക സിവില്‍കോഡിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കും;സമസ്തയെ ക്ഷണിക്കും,മുസ്ലിം ലീഗിനും സഹകരിക്കാമെന്ന് എം.വി ഗോവിന്ദന്‍


തിരുവനന്തപുരം: ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.ഏകസിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കം ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ഏക സിവില്‍ കോഡിനെ ശക്തമായി എതിര്‍ക്കേണ്ടതുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ നടപ്പാക്കാനാകില്ല. ഇതിനെതിരെ സംസ്ഥാനതല സെമിനാര്‍ കോഴിക്കോട് നടത്തും.ഇന്ത്യയെ സ്‌നേഹിക്കുന്ന എല്ലാവരും ഏക സിവില്‍ കോഡിനെതിരെ ഒന്നിക്കണം. പൗരത്വഭേദഗതി നിയമത്തിന് എതിരായി നടത്തിയതുപോലുള്ള പ്രക്ഷോഭം സംഘടിപ്പിക്കും. പ്രതിഷേധ പരിപാടിയിലേക്ക് സമസ്തയെ ക്ഷണിക്കുമെന്നും പ്രക്ഷോഭത്തില്‍ മുസ്ലിം ലീഗിന് സഹകരിക്കാമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം കൈതോലപ്പായ വിവാദം സ്വയം എരിഞ്ഞടങ്ങിക്കൊള്ളുമെന്നും ജി ശക്തിധരന്റെ കള്ളപ്രചരണങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഎമ്മില്ലന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആരോപണങ്ങള്‍ക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

Post a Comment

0 Comments