News

6/recent/ticker-posts

Header Ads Widget


ഭാര്യയെ പെട്രാള്‍ ഒഴിച്ച്‌ കൊല്ലാന്‍ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു


പാലക്കാട് : ഭാര്യയെ പെട്രാള്‍ ഒഴിച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു. പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച മഞ്ഞപ്ര നാട്ടുകല്ലില്‍ വച്ച്‌ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രമോദിന് പൊള്ളലേറ്റത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംഭവത്തില്‍ പ്രമോദിന്റെ ഭാര്യ കാര്‍ത്തിക യ്ക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെ മഞ്ഞപ്ര നാട്ടുകല്ല് ബസ് സ്റ്റോപ്പില്‍ വച്ച്‌ സംഭവം നടന്നത്.

കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയ്ക്ക് മേല്‍ പെട്രോളൊഴിച്ച ശേഷം ഇയാള്‍ സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. കുതറി മാറിയതിനാല്‍ നിസാര പരുക്കു മാത്രമാണ് ഭാര്യക്കുണ്ടായത്. ഇവരെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്രോള്‍ ഒഴിക്കുന്നത് കണ്ട കുട്ടികള്‍ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.

Post a Comment

0 Comments