News

6/recent/ticker-posts

Header Ads Widget


ഐഷ പോറ്റി സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നു


തിരുവനന്തപുരം: മുൻ എം.എല്‍.എയും ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന ട്രഷററുമായ ഐഷ പോറ്റി രാഷ്ട്രീയം വിടുന്നു.ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ഐഷ പോറ്റി പറയുന്നു. കുറച്ച്‌ കാലങ്ങളായി പാർട്ടി പരിപാടികളില്‍നിന്ന് ഇവർ വിട്ടുനില്‍ക്കുകയായിരുന്നു. ഒന്നും ചെയ്യാനാകാതെ പാർട്ടിയില്‍ നില്‍ക്കാനാകില്ല. ഓടി നടന്നു ചെയ്യാൻ കഴിയുന്നവർ തുടരട്ടെ- ഐഷ പോറ്റി പറഞ്ഞു.

പാർട്ടി പ്രവർത്തനങ്ങളില്‍ സജീവമല്ലെന്നു കാട്ടി സി.പി.എം. കൊട്ടാരക്കര ഏരിയ കമ്മിറ്റിയില്‍നിന്ന് ഐഷ പോറ്റിയെ ഒഴിവാക്കിയിരുന്നു. ഏരിയ സമ്മേളനത്തില്‍നിന്നു വിട്ടുനിന്ന ഐഷ പോറ്റി ഏറെനാളായി നേതൃത്വവുമായി അകല്‍ച്ചയിലാണ്. സമ്മേളനത്തിന്റെ രണ്ടാംദിവസമെങ്കിലും ഐഷ പോറ്റി സമ്മേളനത്തിന് എത്തുമെന്നു കരുതിയിരുന്നെങ്കിലും പങ്കെടുത്തില്ല. 

തിരഞ്ഞെടുപ്പിനുശേഷം പാർട്ടി അവഗണന കാട്ടുന്നതായി പരാതി ഉയർന്നിരുന്നു. മൂന്നുതവണ എം.എല്‍.എ.യായ ഐഷ പോറ്റിയെ സ്പീക്കർ, വനിതാ കമ്മിഷൻ അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നു. പദവികളിലേക്കു പരിഗണിക്കാതിരുന്നതു മാത്രമല്ല, മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളില്‍നിന്ന് ഒഴിവാക്കിയതും അകല്‍ച്ചയ്ക്കു കാരണമായി.

Post a Comment

0 Comments