ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് കൊളത്തക്കര മുസ്‌ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച എംപവര്‍ 25 കൊടുവള്ളി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് വി എം ഉമ്മര്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു.
കളരാന്തിരി പുനത്തില്‍ ഓഡിറ്റോറിയത്തില്‍ വെച്ച് വാര്‍ഡ് ലീഗ് പ്രസിഡന്റ് കെ സുലെെമാന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ജംഷീര്‍ അലി ഹുദവി കിഴിശ്ശേരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
ഉപരി പഠനാര്‍ത്ഥം മൊറോക്കോയിലേക്ക് യാത്രയാവുന്ന സി മുഹമ്മദ് ഹുദവി, ബ്ലോക്ക് തല കേരളോല്‍സവം പഞ്ചഗുസ്തി ജേതാവ് സുബെെര്‍ എന്നിവര്‍ക്കുള്ള സ്വീകരണവും ചന്ദ്രികാ ക്യാമ്പയിന്‍ ഉല്‍ഘാടനവും നടത്തി. ഓമശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ കെ അബ്ദുള്ളക്കുട്ടി, ജനറല്‍ സെക്രട്ടറി പി വി സാദിഖ്, പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ പി ഇബ്രാഹിം ഹാജി, കൊടുവള്ളി നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഇന്‍ ചാര്‍ജ് കെ കെ സെെനുദ്ധീന്‍, നിയോജകമണ്ഡലം എം എസ് എഫ് ട്രഷറര്‍ അജാസ് കൊളത്തക്കര, പഞ്ചായത്ത് പി ടി എച്ച് കോര്‍ഡിനേറ്റര്‍ കെ കെ സജാഹ്, വാര്‍ഡ് ലീഗ് ഭാരവാഹികളായ ആഷിഫ് കോളിക്കടവ്, കെ കെ മൊയ്തീന്‍കുട്ടി, ടി ടി മജീദ് ഹാജി,മജീദ് കാളക്കണ്ടി, യൂനുസ് കുണ്ടത്തില്‍, ഗ്ലോബല്‍ കെ എം സി സി പ്രസിഡന്റ് കെ കെ മജീദ്, സെക്രട്ടറി കെ കെ സുബെെര്‍, യൂത്ത് ലീഗ് പ്രസിഡന്റ് നൗഫല്‍ കെ സി, എം എസ് എഫ് പഞ്ചായത്ത് സെക്രട്ടറി ഷാമില്‍ സി സി തുടങ്ങിയവര്‍ സംബന്ധിച്ചു.
മുസ്‌ലിം ലീഗ് വാര്‍ഡ് ജനറല്‍ സെക്രട്ടറി കെ ബഷീര്‍ മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ കെ സലീം നന്ദിയും പറഞ്ഞു.



0 Comments