ഓമശ്ശേരി:പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച കൊളത്തക്കര പതിമൂന്നാം വാർഡിലെ ചെന്നിമ്മൽ(തെക്കിടിച്ചാൽ) അങ്കണവാടി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ സൈനുദ്ദീൻ കൊളത്തക്കര അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.ടി.സക്കീന ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.അബൂബക്കർ താഴെ പൊയിൽ,മുഹമ്മദ് തെക്കിടിച്ചാലിൽ,ലാലി ടീച്ചർ എന്നിവർ സംസാരിച്ചു.ശിശു സൗഹൃദ അങ്കണവാടിക്കായുള്ള വിവിധങ്ങളായ പ്രവർത്തനങ്ങളാണ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.


0 Comments