News

6/recent/ticker-posts

Header Ads Widget


ഡല്‍ഹിയില്‍ എംപിമാരുടെ ഫ്‌ലാറ്റില്‍ തീപിടുത്തം


ന്യൂഡല്‍ഹി|ഡല്‍ഹിയില്‍ എംപിമാരുടെ ഫ്‌ലാറ്റില്‍ തീപിടുത്തം. ഡല്‍ഹിയിലെ ബ്രഹ്മപുത്ര അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്.തീയണയ്ക്കാന്‍ ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ ശ്രമം തുടരുകയാണ്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഫ്‌ലാറ്റിലെ ബേസ്‌മെന്റ് ഭാഗത്ത് ഉച്ചയ്ക്ക് 12.30ഓടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. തീപിടിത്തത്തില്‍ ബേസ്‌മെന്റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചര്‍ കത്തി നശിച്ചു. മുകളിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് രണ്ട് നിലകള്‍ പൂര്‍ണമായി കത്തി നശിച്ചു

Post a Comment

0 Comments