താമരശ്ശേരി| അമ്ബായത്തോട് അറവു മാലിന്യ സംസ്കരണ ശാലക്കെതിരെ നടക്കുന്ന സമരത്തില്‍ സർക്കാർ ജനപക്ഷത്ത് നില്‍ക്കണമെന്ന് എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.വെള്ളവും വായുവും മലിനമാക്കപ്പെട്ട ജനതയാണ് സമരമുഖത്തുള്ളത്. കിടപ്പാടം ഉപേക്ഷിച്ചുപോകേണ്ട ഘട്ടമായപ്പോഴാണ് അവർ പ്രതിഷേധിക്കാനിറങ്ങിയത്. വായുവും വെള്ളവും പാർപ്പിടവും നിഷേധിക്കുന്ന ഏത് വികസനവും മനുഷ്യവിരുദ്ധമാണ്. ഇത് ഉത്തരവാദിത്തപ്പെട്ടവർ മനസിലാക്കണം. അടിച്ചൊതുക്കാമെന്ന പോലീസ് ദാഷ്ട്യവും അർദ്ധരാത്രിയില്‍ വീട്ടില്‍ കയറിയുള്ള അറസ്റ്റും ജനകീയ സമരമുഖത്ത് പാടില്ലാത്തതാണ്. എന്നാല്‍ സമരത്തിൻ്റെ പേരില്‍ അക്രമം അഴിച്ചുവിടുന്ന പ്രവണത ന്യായീകരിക്കാവുന്നതല്ലെന്നും എസ് വൈ എസ് കൂട്ടിച്ചേർത്തു.
കോഴിക്കോട് ദഅവാ സെൻ്ററില്‍ ചേർന്ന യോഗം അലവി സഖാഫി കായലത്തിൻ്റെ അദ്ധ്യക്ഷതയില്‍ കെ. അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്തു. മുനീർ സഅദി പൂലോട്, ഇബ്റാഹീം സഖാഫി താത്തൂർ, ഡോ. അബൂബക്കർ നിസാമി, സാബിത് അബ്ദുല്ലാഹ് സഖാഫി, എം.ടി.ശിഹാബുദ്ദീൻ സഖാഫി, ഒ.ടി. ശഫീഖ് സഖാഫി, ഹാമിദലി സഖാഫി പാലാഴി, ശംസുദ്ദീൻ എൻ.കെ. പെരുവയല്‍, ബശീർ പുല്ലാളൂർ, നിശാദ് കാരമൂല, അബ്ദുസമദ് സഖാഫി മായനാട്, സ്വാദിഖ് അറപ്പീടിക സംബന്ധിച്ചു. പി.വി. അഹ്മദ് കബീർ സ്വാഗതവും മജീദ് പൂത്തൊടി നന്ദിയും പറഞ്ഞു.


0 Comments