News

6/recent/ticker-posts

Header Ads Widget


മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന് ദേഹാസ്വാസ്ഥ്യം; തൃശൂരില്‍ ചികിത്സയില്‍


തൃശൂർ: മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലകറക്കം അനുഭവപ്പെട്ടതിനെ പിന്നാലെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തൃശൂരിലെ സണ്‍ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. തൃശൂരില്‍ ചില ചടങ്ങുകളില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കെ സുധാകരന് അസ്വസ്ഥത ഉണ്ടായതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ജനറല്‍ മെഡിസിൻ ന്യൂറോളജി വിഭാഗം ഡോക്ടർമാർ ഇദ്ദേഹത്തെ പരിശോധിക്കുകയാണ്. വിശദമായ പരിശോധനക്കായി എംആർഐ സ്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധനാഫലം വരുന്നമുറയ്ക്ക് തുടർ ചികിത്സ നല്‍കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

Post a Comment

0 Comments