News

6/recent/ticker-posts

Header Ads Widget


പരിശോധനകള്‍ കടുപ്പിച്ച്‌ സഊദി; ഒരാഴ്ചക്കിടെ പിടിയിലായത് താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 21,651 പേര്‍


റിയാദ്: 2025 ഒക്ടോബർ 23 മുതല്‍ 29 വരെയുള്ള ഒരാഴ്ചക്കാലയളവില് സഊദിയില് 21,651 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര് അറിയിച്ചു.2025 നവംബർ ഒന്നിനാണ് സഊദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനകളില് റെസിഡന്സി നിയമങ്ങള് ലംഘിച്ചവരെയും, അനധികൃത തൊഴിലാളികളെയും, കുടിയേറ്റ നിയമങ്ങള് ലംഘിച്ചവരെയും, അതിര്ത്തി സുരക്ഷാ ലംഘനം നടത്തിയവരെയുമാണ് പിടികൂടിയത്.താമസ നിയമങ്ങള്‍ ലംഘിച്ചതിന് 12,745 പേരെയും, തൊഴില് നിയമങ്ങള് ലംഘിച്ചതിന് 4,329 പേരെയും, അതിര്ത്തി സുരക്ഷാ ലംഘനങ്ങള്ക്ക് 4,577 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിയമവിരുദ്ധ പ്രവേശനം, ഗതാഗതം, അല്ലെങ്കില്‍ താമസസൗകര്യം നല്‍കുന്നവർക്ക് 15 വർഷം വരെ തടവ്, 10 ലക്ഷം സഊദി റിയാല്‍ വരെ പിഴ, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളോ പ്രോപ്പർട്ടികളോ കണ്ടുകെട്ടല്‍ തുടങ്ങി കടുത്ത ശിക്ഷകള്‍ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.വിദേശികളുടെ താമസ, തൊഴില് ലംഘനങ്ങള് കണ്ടെത്തുന്നതിനായി സഊദി ആഭ്യന്തര മന്ത്രാലയം നിരന്തരം പ്രത്യേക പരിശോധനകള് നടത്തുന്നുണ്ട്. ഇത്തരം കേസുകള് റിപ്പോര്ട്ട് ചെയ്യാന് പൊതുജനങ്ങള്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളില് നിന്നുള്ളവര് 911 എന്ന നമ്ബറിലും മറ്റ് പ്രദേശങ്ങളില് നിന്നുള്ളവര് 999 എന്ന നമ്ബറിലും നിയമലംഘനങ്ങള് റിപ്പോര്ട്ട് ചെയ്യണമെന്ന് അധികൃതര് അറിയിച്ചു.

അതേസമയം, 025 ഒക്ടോബർ 16 മുതല്‍ 2025 ഒക്ടോബർ 22 വരെയുള്ള ഒരാഴ്ചക്കാലയളവില്‍ താമസ, തൊഴില്‍, അതിർത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച 22,613 പേരെ സഊദി അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. 13,652 താമസ നിയമലംഘകരും, 4,567 തൊഴില്‍ നിയമലംഘകരും, 4,394 അതിർത്തി സംബന്ധമായ നിയമങ്ങള്‍ ലംഘിച്ചവരുമാണ് അന്ന് പിടിയിലായത്.

Post a Comment

0 Comments