News

6/recent/ticker-posts

Header Ads Widget


കണ്ണൂരില്‍ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ബിജെപിയില്‍ ചേര്‍ന്നു


കണ്ണൂർ: പാനൂരില്‍ മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ബിജെപിയില്‍ ചേർന്നു. പാനൂർ മുനിസിപ്പല്‍ കമ്മിറ്റി കൗണ്‍സിലറായിരുന്ന ഉമർ ഫാറൂഖ് കീഴ്പ്പാറയാണ് ബിജെപിയില്‍ ചേർന്നത്.ബിജെപി കണ്ണൂർ സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ഉമർ അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായാണ് താൻ പാർട്ടി മാറിയതെന്ന് ഉമർ പറഞ്ഞു.

''40 വർഷക്കാലം മുസ്‌ലിം ലീഗിന്റെ പ്രവർത്തകനായിരുന്നു. നിലവില്‍ പ്രാദേശിക തലത്തിലുള്ള പാർട്ടി എന്നല്ലാതെ ദേശിയ തലത്തിലേക്ക് ഉയരാൻ ലീഗിനായിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഒരുക്കാനും ആകുന്നില്ല. കൂടുതല്‍പ്പേർ ബിജെപിയിലേക്ക് വരണം''- ബിജെപിയില്‍ ചേർന്ന ഉമർ ഫാറൂഖ് പറഞ്ഞു.

Post a Comment

0 Comments