News

6/recent/ticker-posts

Header Ads Widget


'പിണറായിസം അവസാനിപ്പിക്കണം'; യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് നിര്‍ദേശം നല്‍കി പി വി അൻവര്‍


നിലമ്ബൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരിടത്തും യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകർക്ക് നിർദേശം നല്‍കി പി വി അൻവർ.തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് അൻവർ. പാർട്ടി ചിഹ്നത്തില്‍ യുഡിഎഫിനെതിരെ മത്സരിക്കരുതെന്നും അൻവർ നിർദേശിച്ചിട്ടുണ്ട്. യുഡിഎഫുമായി ചർച്ച നടത്തി അവർ സീറ്റ് അനുവദിക്കുന്ന ഇടങ്ങളില്‍ മത്സരിക്കാമെന്നാണ് തീരുമാനം. പിണറായിസം അവസാനിപ്പിക്കാൻ ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കണമെന്നാണ് അൻവർ പ്രതികരിച്ചത്.മലപ്പുറത്തെ കരുളായി പഞ്ചായത്തില്‍ യുഡിഎഫ് - തൃണമൂല്‍ സഖ്യമാണ് മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബായി ടിഎംസിയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചർച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് കരുളായി പഞ്ചായത്തിലെ 10, 14 വാർഡുകളില്‍ ടിഎംസി മത്സരിക്കുന്നത്. അൻവറുമായി സഹകരിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. ലീഗിനും അൻവറിന്റെ പ്രവേശനത്തില്‍ യോജിപ്പാണെന്നാണ് വിവരം.


അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും യുഡിഎഫിനെതിരെ മത്സരിക്കില്ലെന്ന് പാർട്ടി സംസ്ഥാന ചീഫ് കോ - ഓർഡിനേറ്റർ വി എസ് മനോജ് കുമാറും വ്യക്തമാക്കിയിട്ടുണ്ട്. പലയിടത്തും പ്രാദേശിക തലത്തില്‍ യുഡിഎഫുമായി തൃണമൂല്‍ കോണ്‍ഗ്രസ് ചർച്ച നടത്തുന്നുണ്ട്.

Post a Comment

0 Comments