News

6/recent/ticker-posts

Header Ads Widget


ചിഹ്നവും ഉപേക്ഷിച്ചു...! കൊടുവളളിയിലെ സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രികയില്‍ രാഷ്ട്രീയ പാര്‍ട്ടി മാറ്റിയെഴുതി


കോഴിക്കോട്: കൊടുവളളിയിലെ സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ നാമനിർദ്ദേശ പത്രികയില്‍ രാഷ്ട്രീയ പാര്‍ട്ടി മാറ്റിയെഴുതി.നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് എന്നാണ് സ്ഥാനാര്‍ത്ഥികള്‍ നോമിനേഷനില്‍ എഴുതിയിരിക്കുന്നത്.

ഏരിയ കമ്മിറ്റി അംഗമുള്‍പ്പെടെയാണ് പാര്‍ട്ടി മാറ്റി രേഖപ്പെടുത്തിയത്. പിടിഎ റഹീം എംഎല്‍എയുടെ പാര്‍ട്ടിയാണ് നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്. ഗ്ലാസ് ചിഹ്നം കിട്ടാനാണ് പാര്‍ട്ടി മാറ്റി രേഖപ്പെടുത്തിയതെന്നാണ് വിവരം.

കൊടുവളളി മുന്‍സിപ്പാലിറ്റിയിലെ 36-ാം ഡിവിഷനിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ ഷെബിന്‍ ഗ്ലാസ് ചിഹ്നത്തിലാണ് മത്സരിക്കുന്നത്. നാസര്‍ കോയ തങ്ങളും നോമിനേഷനില്‍ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എല്‍ഡിഎഫ് മുന്‍സിപ്പല്‍ കമ്മിറ്റി യോഗത്തിലാണ് ഗ്ലാസ് ചിഹ്നത്തില്‍ മത്സരിക്കാനുളള തീരുമാനമെടുത്തത് എന്നാണ് സ്ഥാനാര്‍ത്ഥികളുടെ വിശദീകരണം. ആറ് സീറ്റുകളില്‍ പാര്‍ട്ടി ചിഹ്നത്തിലും മറ്റ് സീറ്റുകളില്‍ പൊതുവായ ഒരു ചിഹ്നമെടുക്കാനാണ് തീരുമാനമെടുത്തതെന്നുമാണ് സ്ഥാനാര്‍ത്ഥികള്‍ വ്യക്തമാക്കി.

Post a Comment

0 Comments