News

6/recent/ticker-posts

Header Ads Widget


കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു


കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല (59) അന്തരിച്ചു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.അർബുദ ബാധിതയായ ജമീല ആറ് മാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.2021 മുതല്‍ കൊയിലാണ്ടി എംഎല്‍എ ആയിരുന്നു കാനത്തില്‍ ജമീല. സിപിഐഎം പ്രവർത്തകയും പതിനഞ്ചാം കേരള നിയമസഭയില്‍ കൊയിലാണ്ടി മണ്ഡലത്തിനെ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകയുമായിരുന്നു. കേരളത്തില്‍ മുസ്ലീം മാപ്പിള സമുദായത്തില്‍ നിന്നുള്ള ആദ്യ വനിത എംഎല്‍എയാണ്.

2021ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിലെ എൻ. സുബ്രഹ്മണ്യനെ 8472 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് എത്തിയത്. മുൻപ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.

Post a Comment

0 Comments