News

6/recent/ticker-posts

Header Ads Widget


പാലായെ നയിക്കാൻ 21 വയസുകാരി; പുളിക്കക്കണ്ടം പിന്തുണ യുഡിഎഫിന്, ദിയ പുളിക്കക്കണ്ടം ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥി


പാലായില്‍ പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ UDFന്. ആദ്യ ടേമില്‍ ബിനുവിന്റെ മകള്‍ ദിയ പുളിക്കകണ്ടം ചെയർപേഴ്‌സണ്‍ ആവും.കോണ്‍ഗ്രസ്സ് വിമത മായ രാഹുല്‍ വൈസ് ചെയർപേഴ്സണ്‍ ആവും. നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായി കേരള കോണ്‍ഗ്രസ്‌ എം പ്രതിപക്ഷ സ്ഥാനത്ത് എത്തുന്നത്.

പാലായെ നയിക്കാൻ 21 വയസുകാരി ദിയ. ദിയ പുളിക്കക്കണ്ടം ചെയർപേഴ്‌സണ്‍ സ്ഥാനാർത്ഥി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുൻസിപ്പല്‍ ചെയര്പേഴ്സണാണ് ദിയ.

അവസാന മണിക്കൂറിലും ആർക്ക് പിന്തുണ നല്‍കുമെന്ന കാര്യത്തില്‍ പുളിക്കക്കണ്ടം നിലപാട് വ്യക്തമാക്കിയിരുന്നില്ല. 26 അംഗ നഗരസഭയില്‍ 2 പേരുടെ പിന്തുണ ലഭിച്ചാല്‍ എല്‍ഡിഎഫിന് ഭരിക്കാനാകുമായിരുന്നു.

പാലാ നഗരസഭ ആരു ഭരിക്കുമെന്നതില്‍ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെ നിലപാടാണ് മുനിസിപ്പാലിറ്റി ആരു ഭരിക്കുമെന്നതില്‍ നിർണായകമാകുക. എല്‍ഡിഎഫും യുഡിഎഫും പുളിക്കക്കണ്ടം കുടുംബവുമായി ചർച്ച നടത്തിയിരുന്നു.

നഗരസഭയില്‍ ആർക്കൊപ്പം നില്‍ക്കുമെന്ന് ഇന്ന് വ്യക്തമാക്കുമെന്നാണ് പുളിക്കക്കണ്ടം കുടുംബം അറിയിച്ചിരുന്നത്. പാലാ നഗരസഭയില്‍ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരാണ് സ്വതന്ത്രരായി ജയിച്ചത്. ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ പുളിക്കക്കണ്ടം, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടും എന്നിവരാണ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ദിയ പുളിക്കക്കണ്ടത്തിലിന് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.ഈ മൂന്ന് പേരുടെയും പിന്തുണ കൂടാതെ മുന്നണികള്‍ക്ക് ഭരണം നേടാന്‍ സാധിക്കില്ലെന്ന അവസ്ഥയായിരുന്നു പാലാ നഗരസഭ.

Post a Comment

0 Comments