News

6/recent/ticker-posts

Header Ads Widget


സംസ്ഥാന സര്‍ക്കാര്‍ നിര്‍ണ്ണായക തീരുമാനത്തിലേക്ക്; ജീവനക്കാര്‍ക്ക് ആഴ്ചയില്‍ ഇനി 'ഫൈവ് ഡേ വര്‍ക്ക്'

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കുന്നതിനുള്ള സുപ്രധാന നീക്കവുമായി സർക്കാർ.ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച സർവീസ് സംഘടനകളുടെ യോഗം ചീഫ് സെക്രട്ടറി ഓണ്‍ലൈനായി വിളിച്ചിട്ടുണ്ട്.

പ്രവൃത്തി ദിനം ആറില്‍ നിന്ന് അഞ്ച് ദിവസമായി കുറയ്ക്കുന്നതിന് ഭരണ പരിഷ്കാര കമ്മിഷനും ശമ്ബള കമ്മിഷനും നേരത്തെ തന്നെ ശുപാർശ നല്‍കിയിരുന്നു. എന്നാല്‍, ഇതിന് പകരമായി ഒരു ദിവസം ഒരു മണിക്കൂർ ജോലി സമയം വർദ്ധിപ്പിക്കണമെന്നാണ് പ്രധാന നിർദ്ദേശം.


പ്രധാന നിർദ്ദേശങ്ങള്‍

പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമായി കുറയ്ക്കും.

പകരം ഒരു ദിവസം ഒരു മണിക്കൂർ അധിക ജോലി ചെയ്യണം.

ഒരു മണിക്കൂർ ജോലി സമയം കൂട്ടുന്നതിനോട് സർവീസ് സംഘടനകള്‍ക്ക് എതിർപ്പില്ല. എന്നാല്‍, പൊതു അവധി ദിവസങ്ങള്‍ കുറയ്ക്കണമെന്ന നിർദ്ദേശത്തെ സംഘടനകള്‍ ശക്തമായി എതിർക്കുന്നുണ്ട്. യോഗത്തില്‍ ഈ വിഷയങ്ങള്‍ വിശദമായി ചർച്ച ചെയ്യുമെന്നാണ് സൂചന. സംസ്ഥാനത്തെ സർക്കാർ ജീവനക്കാർ ഏറെ ആകാംഷയോടെയാണ് ഈ വിഷയത്തില്‍ സർക്കാരിന്റെ അന്തിമ തീരുമാനം കാത്തിരിക്കുന്നത്.

Post a Comment

0 Comments