News

6/recent/ticker-posts

Header Ads Widget


ജാമ്യമില്ലെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ കോണ്‍ഗ്രസ്


ലൈഗിക പീഡന പരാതി നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്ക് എതിരെ കൂടുതല്‍ നടപടിയെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ധാരണ.മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവിന് ശേഷം തീരുമാനിക്കാം എന്നാണ് ധാരണ. പ്രധാന നേതാക്കള്‍ക്കിടയില്‍ നടന്ന കൂടിയാലോചനയിലാണ് തീരുമാനം. പീഡന പരാതിയില്‍ അറസ്റ്റ് ഉണ്ടായാല്‍ രാഹുലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കും.

അതേസമയം ലൈംഗികപീഡന, ഭ്രൂണഹത്യ കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംല്‍എഎ അഞ്ചാംദിവസവും ഒളിവിലാണ്. വ്യാപക പരിശോധന നടത്തിയിട്ടും പൊലീസിന് രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനായില്ല. പാലക്കാട് നിന്നും രാഹുല്‍ മുങ്ങിയതെന്ന് കരുതുന്ന ചുവന്ന കാർ സിനിമാ താരത്തിന്റേതെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.

മറ്റന്നാള്‍ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കും മുൻപ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്നും എം.എല്‍.എ വാഹനം ഉപേക്ഷിച്ചു രക്ഷപെട്ടത് ഒരു ചുവന്ന ഫോക്സ്‌വാഗണ് കാറിലാണെന്നു പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു സിനിമ താരത്തിന്റെ വാഹനം എന്നത് സംശയിച്ചു അന്വേഷണ സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ രാഹുലിനും രണ്ടാം പ്രതി ജോബി ജോസഫിനുമായി സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നു വരികയാണ്.പാലക്കാട്ടെ രാഹുല്‍ മാങ്കൂട്ടത്തലിൻ്റെ ഫ്ലാറ്റിലെ CCTV ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്.രാഹുല്‍ ഒളിവില്‍ പോയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങളാണ് DVR ല്‍ നിന്നും ഡിലിറ്റ് ചെയ്തിരിക്കുന്നത്.സിസിടിവി DVR SIT കസ്റ്റഡിയിലെടുത്തു.അപ്പാർട്ട് മെൻ്റ് കെയർ ടേക്കറെ സ്വാധിനിച്ച്‌ ഡിലിറ്റ് ചെയ്തെന്ന് സംശയത്തില്‍ കെയർ ടേക്കറെ SIT ചോദ്യം ചെയ്യും.

Post a Comment

0 Comments