News

6/recent/ticker-posts

Header Ads Widget


കോഴിക്കോട് ആഢംബര കാര്‍ കത്തിനശിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കോഴിക്കോട്: നഗരമധ്യത്തില്‍ ഓടിക്കൊണ്ടിരുന്ന ലക്ഷ്വറി കാറിന് തീപിടിച്ചു. തൊണ്ടയാട് ബൈപാസിന് സമീപമാണ് റേഞ്ച് റോവർ കാർ പൂർണ്ണമായും കത്തിനശിച്ചത്.കാറില്‍ പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടൻ യാത്രക്കാർ പുറത്തേക്കിറങ്ങി ഓടിയതിനാല്‍ വൻ ദുരന്തം ഒഴിവായി.യാത്രയ്ക്കിടെ കാറിന്റെ മുൻഭാഗത്ത് നിന്നും പുക ഉയരുകയും നിമിഷങ്ങള്‍ക്കകം തീ ആളിപ്പടരുകയുമായിരുന്നു. വെള്ളിമാടുകുന്ന് സ്റ്റേഷനില്‍ നിന്നും അഗ്നിശമന സേന യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

യന്ത്രതകരാറാണോ അപകടകാരണമെന്ന് പരിശോധിച്ചുവരികയാണ്. സംഭവത്തെത്തുടർന്ന് ബൈപാസ് റോഡില്‍ കുറച്ചുസമയം ഗതാഗത തടസ്സമുണ്ടായി. അപകടത്തില്‍ ആർക്കും പരുക്കേറ്റിട്ടില്ല എന്നത് ആശ്വാസകരമാണ്.

Post a Comment

0 Comments